Monday, July 27, 2009

ലക്ഷ്യം മാറുന്ന ചര്‍ച്ചകള്‍

‘രതി’യ്ക്കുണ്ടോ ‘വർഗ്ഗ‘ഭേദം? എന്ന പോങുമ്മൂടന്റെ പോസ്റ്റിനിട്ട മറുപടി

പുരുഷാധിപത്യമാണ് സകലപ്രശ്നങള്‍ക്കും കാരണമെന്ന ഫെമിനിസ്റ്റ് ചിന്താഗതി നമ്മുടെ നാട്ടിലെ പെണ്‍കുട്ടികള്‍ പോലും അംഗീകരിക്കില്ല.ഒരു അനുഭവം പറയാം. ‘പരസ്യങളിലെ സ്ത്രീ’ എന്ന വിഷയത്തെ സംബന്ധിച്ച് ശ്രീമതി. അജിത നടത്തിയ ഒരു സെമിനാര്‍ വര്‍ഷങള്‍ക്കു മുന്‍പ് കോഴിക്കോട് വനിതാപോളിയില്‍ വെച്ചു കേള്‍ക്കാന്‍ ഇടയായി.അവര്‍ ഊന്നിപ്പറഞതൊക്കെയും പുരുഷ മേധാവിത്വത്തെ കുറിച്ചും, പകര്‍ന്നു നല്‍കാന്‍ ശ്രമിച്ചതു പുരുഷവിദ്വേഷവും ആയിരുന്നു. പക്ഷെ ഒരു വിദ്യാര്‍ത്ഥിനി പോലും അതിനെ അനുകൂലിക്കാന്‍ തയ്യാറായില്ല എന്നു മാത്രമല്ല അതി നിശിതമായ വിമര്‍ശനം നടത്തുകയും ഉണ്ടായി. എല്ലാവരും കൂടി തല്ലിക്കളയുമോയെന്നു പോലും എനിക്കു തോന്നിയതാണ്. പിന്നീട് സ്ത്രീധനത്തെക്കുറിച്ചും അതിന്റെ നിയമ വശങളെക്കുറിച്ചും സംസാരിച്ച ഒരു വക്കീല്‍ ചേച്ചിയോട് “ചേച്ചി കല്യാണം കഴിച്ചോ‍? എന്തു ത്രീധനം കിട്ടി(കൊടുത്തു)?” എന്ന ചോദ്യവും അവരുടെ പരുങലും ചിരിയില്‍ ഒതുങിയ മറുപടിയും ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.

തീവ്രനിലപാടുകാരോട് പറയാനുള്ളത് ഒന്നുമാത്രം “ആദ്യം സ്വവര്‍ഗ്ഗത്തിനു അതൊന്നു മനസ്സിലാക്കിക്കൊടുക്കു, അവര്‍ക്കു മനസ്സിലാകാത്തതു പാവം എതിര്‍ മനസ്സുകള്‍ക്കെങനെ മനസ്സിലാകും?”. സാമാന്യ സ്ത്രീജനങള്‍ക്ക് ഭൂരിപക്ഷമുള്ള സദസ്സ് ഇവരെ തള്ളിക്കളയും എന്നു അതോടെ ഉറപ്പായി.

ചിലരുടെ പുരുഷ വിദ്വേഷമായിപ്പോയി ഫെമിനിസത്തിന്റെ മൂലതന്തു. അതുകൊണ്ട്തന്നെ അവര്‍ എന്തെഴുതിയാലും കുറ്റങ്ങള്‍ പുരുഷനില്‍ മാത്രമാവും കാണുക. ജിഷക്കും പറ്റിയതു അതാവും.

പിന്നെ സ്വവര്‍ഗ്ഗ രതി. പോങ്ങൂസിന്റെ മക്കള്‍ക്കു പോങ്ങൂസ് ആഗ്രഹിച്ചില്ലേലും കുറച്ചൊക്കെ താങ്കളുടെ ഗുണമുണ്ടാവും. എന്നാല്‍ സ്വ.രതിമാത്രമുള്ളാള്‍ക്കാര്‍ക്കു ആഗ്രഹിച്ചാലും അതു നടക്കില്ലല്ലോ. അവരെ സ്വസ്തമായി അവരുടെ വഴിക്കു വിട്ടാല്‍ അതോടെ (ആ ജന്മത്തോടെ) ആ പ്രശ്നം പരിഹരിക്കപ്പെടില്ലേ? സാമൂഹ്യ മൂല്യച്യുതിയാണ് പ്രശ്നമെങ്കില്‍, ഇവിടെ ഇപ്പോള്‍തന്നെ അതിന്നു കുറവൊന്നുമില്ലല്ലോ?

വിഷയാവതരണം ഇഷ്ടപ്പെട്ടു. സ്വരച്ചേര്‍ച്ചയില്ലായ്മ വെളിവാക്കാനിട്ട കഥയും പെരുത്തിഷ്ടമായി.

3 comments:

ബഷീർ said...

ഈ ബ്ലോഗിൽ ആദ്യമായാണ് എത്തുന്നത് ; കമന്റുകൾ / പോസ്റ്റ്കൾ എല്ലാം വായിച്ചു. വളരെ വ്യക്തമായ അഭിപ്രായം കൃത്യമായി പറഞ്ഞിരിക്കുന്നു എല്ലായിടങ്ങളിലും.. അഭിനന്ദനങ്ങൾ..

ബഷീർ said...

O.T

its better if u can remove word verification for comments..

Irshad said...

നന്ദി ബഷീര്‍....

വേഡ് വെരിഫികേഷന്‍ മാറ്റിയിട്ടുണ്ട്. എന്റെ ചിന്തകള്‍ എന്നെയോര്‍മിപ്പിക്കാനായി സ്വരുക്കോട്ടുകയാണിവിടെ. അതിനാല്‍ മറ്റു സാങ്കേതിക വശങ്ങള്‍ ഏറെ ശ്രദ്ധിച്ചില്ല.