Monday, August 10, 2009

സ്വയാശ്രയം

സ്വയാശ്രയം മുക്കുവന്റെ നോട്ടത്തില്‍! എന്ന പോസ്റ്റിനിട്ട മറുപടി.

പോസ്റ്റ് വായിച്ചു. പലതിനോടും യോജിക്കാന്‍ പറ്റുന്നില്ല. കേരളത്തിനു അകത്തെ സ്വാശ്രയകോളേജുകള്‍ തുടങ്ങുന്ന കാലത്ത് രാഷ്ട്രീയ നേതൃത്വം പറയുകയും, കോളേജ് ഉടമകള്‍ നിഷേധിക്കാതിരിക്കുകയും, ഒരു വര്‍ഷം നടപ്പില്‍ വരുത്തുകയും ചെയ്ത കാര്യമാണ് ഈ 50:50. ആദ്യവര്‍ഷത്തെ സ്വാശ്രയ കോളേജിലെ 50% വിദ്യാര്‍ത്ഥികള്‍ പഠിച്ചതു 4000 രൂപക്കാണ്. അന്നത്തെ ബാക്കി 50% ത്തിന്റെ സ്വാശ്രയഫീസ് 33000 രൂപയായിരുന്നു. ഈ വസ്തുതകളില്‍ നിന്നുള്ള വലിയ മാറ്റം ആത്യന്തികമായി “ജനങള്‍ വഞ്ചിക്കപ്പെട്ടു” എന്നതിന്റെ തെളിവു മാത്രമേ ആകുന്നുള്ളൂ.

സമ്പത്ത് മാത്രം ഉന്നത വിദ്യാഭ്യാസത്തിന്റെ യോഗ്യതയാകുന്നത് ശരിയല്ല. രണ്ടുള്ളവന്‍ ഒന്നു ഇല്ലാത്തവനു നല്‍കട്ടെയെന്ന യേശു വചനം അവര്‍തന്നെ മറക്കുന്നതു ശരിയാണോ? ഇവിടുത്തെ പാവപ്പെട്ടന്റെ അഹങ്കാരമല്ല ഈ അവകാശവാദം. ഗവണ്മെന്റ് പറയുന്നയോഗ്യതയില്‍ ‘കാശ്‘ മാത്രമില്ലാതായിപ്പോയവന്റെ രോദനത്തിന്ന് ചെവികൊടുക്കണമെന്നേ പറയുന്നുള്ളൂ. പണക്കാരുടെ മക്കള്‍ മുമ്പും സ്വാശ്രയകോളേജുകളില്‍ പഠിച്ചിരുന്നു. കേരളത്തിന്ന് പുറത്തായിരുന്നുവെന്ന് മാത്രം. അത് ഇന്നും സാധ്യമാണ്. ഇവിടുത്തേതിനേക്കാള്‍ കൂടുതല്‍ ഫീസും കോഴയും ഇപ്പോഴും അവിടെയുണ്ട് താനും. പണക്കാരന്റെ മക്കള്‍ക്കുമാത്രം പഠിക്കാന്‍കഴിയുന്ന ഉന്നതവിദ്യാഭാസകേന്ദ്രങള്‍ കൊണ്ട് സാമൂഹ്യ നീതി തരപ്പെടില്ല. അങനെയൊന്ന് പാവങള്‍ക്കു ആശകൊടുത്ത് ഇവിടെ തുടങേണ്ടിയിരുന്നോ? രണ്ട് സ്വാ‍ശ്രയ കോളേജുകള്‍ = ഒരു ഗവ. എങിനീയറിംഗ് കോളേജ് എന്നതിനു ഒതു തരത്തിന്ലും സാധ്യമല്ലെങ്കില്‍, 4 സ്വാ‍ശ്രയ കോളേജുകള്‍ = ഒരു ഗവ. എങിനീയറിംഗ് കോളേജ് എന്നതെങ്കിലും സാധ്യമാക്കേണ്ടതാണ്. അല്ലെങ്കില്‍ 50% സീറ്റില്‍ മെറിറ്റില്‍ നിന്നും ഗവ. ഫീസില്‍ (എന്നുവെച്ചാല്‍ ഗവ. കോളേജിലെ ഫീസില്‍, അല്ലാതെ ഗവ. നിശ്ചയിക്കുന്ന ഫീസല്ല) പ്രവേശനം നടത്തിയിട്ടു, ബാക്കി ഫീസ് സര്‍ക്കാര്‍ വഹിക്കണം.

6200/- ഫീസ് കൊടുക്കുന്നതിനുപോലും കഷ്ടപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ നമ്മുടെ കാമ്പസ്സുകളിലുണ്ട്. ആരെങ്കിലുമിതിനെ പുശ്ചിച്ചു തള്ളുന്നെങ്കില്‍ അവര്‍ക്കു ഏതെങ്കിലുമൊരു ഗവ. എങിനീറിംഗ് കോളേജില്‍ സ്കോളര്‍ഷിപ്പു നല്‍കാമെന്ന് പറഞു ഒരു നോട്ടീസ് കൊടുത്താല്‍ മതിയാവും സത്യാവസ്ഥ ബോധ്യപ്പെടാന്‍. എന്നിട്ടു ആ കുട്ടികളുമായി ഒന്നു സംസാരിക്കുകയും അവരുടെയൊക്കെ വീടുകള്‍ ഒന്നു സന്ദര്‍ശിക്കുകയും ചെയ്താല്‍ 50:50 ന്റെ ആവശ്യകത മനസ്സിലാകും. ഇതു ഒരു കുട്ടിയെ സഹായിക്കാന്‍ ഇറങ്ങി പുറപ്പെട്ട കൂട്ടായ്മയുടെ അനുഭവ സാക്ഷ്യം. കേവലം അഞ്ഞൂറോ, ആയിരമോ മാസം നല്‍കുന്ന ഒരു സ്കോളര്‍ഷിപ്പിനു വന്നവരിലേറെയും അര്‍ഹരായിരുന്നു.

പഠിക്കാനായി ലോണെടുക്കൂവെന്നു പറയാന്‍ എത്രയെളുപ്പം? ഈടില്ലാതെ ലോണ്‍ കിട്ടുമെന്നുള്ളതു വെറും പറച്ചില്‍ മാത്രം. ഒരുത്തനെ പഠിപ്പിക്കാന്‍ ഉള്ളതെല്ലാം കൂടി (എന്തെങ്കിലും ഉണ്ടെങ്കില്‍ ?) ഈടു നല്‍കിയാല്‍ കുടുംബത്തിന്റെ കഥയെന്താവും? മറുപടി പറഞ്ഞുപറഞ്ഞ് കാശില്ലാത്തവന്‍ പെണ്ണ് കെട്ടരുതെന്നും, കുട്ടികളെ ഉണ്ടാക്കരുതെന്നും, ഒന്നും ആഗ്രഹിക്കരുതെന്നും പറയില്ലെന്നു വിശ്വസിക്കട്ടെ?

12 comments:

വിഷ്ണു | Vishnu said...

ഇപ്പോഴാണ് ഇതു ശ്രദ്ധിച്ചത്. ഞാനും പഥികന്റെ അതെ ചിന്തയോട് യോജിക്കുന്നു

Umesh Pilicode said...

!!!!!!!!!!

:-(

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

പറഞ്ഞതത്രയും സത്യം ...

Akbar said...

"4 സ്വാ‍ശ്രയ കോളേജുകള്‍ = ഒരു ഗവ. എങിനീയറിംഗ് കോളേജ് എന്നതെങ്കിലും സാധ്യമാക്കേണ്ടതാണ്."

ഈ നിരീക്ഷണങ്ങളോട് യോജിക്കുന്നു

please remove word verification

ഷൈജൻ കാക്കര said...

ആന്റണിയുടെ 50:50 എന്ന ഫോർമുലയിൽ വേള്ളം ചേർത്‌ 100:000 എന്ന അവസ്ഥയിൽ എത്തി!

കണ്ണടച്ചവർക്ക്‌ ഒന്നും കാണേണ്ടതില്ലല്ലോ, അടിച്ച്‌ തകർത്താൽ മതിയല്ലോ.

സുപ്രിം കോടതിയുടെ ക്രോസ്സ്‌ സബ്സീഡി വിധി നിർവ്വീര്യം ആക്കുകയാണ്‌ ആദ്യം വേണ്ടത്‌.

വളരെയധികം പോരയ്മകൾ ഉണ്ടെങ്ങിലും ശ്വാശ്രയ കോള്ളെജുകൾക്ക്‌ എന്റെ ഒരു കയ്യൊപ്പ്‌!

പിന്നെ ലോണിന്റെ കാര്യം, സർക്കാർ ഉടമസ്ഥതയിൽ ഒരു പലിശരഹിത ബാങ്ക്‌ തുടങ്ങി ലോൺ കൊടുക്കാമല്ലോ. അതിന്‌ വേണ്ടി എല്ലാ ബഡ്ജറ്റിലും തുക മാറ്റി വെയ്ക്കുകയും ചെയ്യണം, അതാണ്‌ സോഷ്യലിസത്തിന്റെ മാർഗം.

ജയരാജ്‌മുരുക്കുംപുഴ said...

bestwishes

ഗോപീകൃഷ്ണ൯.വി.ജി said...

സത്യം . ഇതൊക്കെ മാറും എന്നു പ്രത്യാശിക്കാം.

വെഞ്ഞാറന്‍ said...

മാഷേ, താങ്കളുടെ അഭിപ്രായങ്ങളോടു യോജിക്കുന്നു ഞാനും. ഇത് കമ്മ്യൂണിസമോ കോണ്‍ഗ്രസിസമോ അല്ല. രാഷ്ട്രീയാതീതമായി നടക്കുന്ന, രാഷ്ട്രീയാതീതമായി അനുഭവിക്കുന്ന വഞ്ചനയാണ്. സഭ നടത്തുന്ന ക്കോളേജില്‍ , ആ മാനേജുമെന്റിന്റെ സഭയിലെ സാധാരണക്കാരന് പ്രവേശനം കിട്ടില്ല. പക്ഷേ, മാനേജ്മെന്റിനു വേണ്ടി സമരം ചെയ്യാന്‍ ആ സാധാരണക്കാരന്‍ വേണം; അവന്‍ ആത്മാര്‍ത്ഥമായി പോവുകയും ചെയ്യും. പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ പോയി നോക്കൂ ; പൊതുജനം ‘ഭരണക്കാരന്റെ’ കണ്ണില്‍ എത്ര നികൃഷ്ട ജീവിയാണെന്നു മനസ്സിലാകും.

Unknown said...

സത്യം . ഇതൊക്കെ മാറും എന്നു പ്രത്യാശിക്കാം.

വയ്സ്രേലി said...
This comment has been removed by the author.
വയ്സ്രേലി said...

വായിച്ചു. + 111111111111111111111

ലോൺ കിട്ടാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല ഇപ്പൊൾ. ലോൺ എടുത്താണു 90% കുട്ടികൾ ഇപ്പൊ പഠിക്കുന്നതു തന്നെയും. പഠുത്തം കഴിയുമ്പൊൾ കുറഞ്ഞതു 500000/- ലോൺ ഉണ്ടാവും ഒരോരുത്തർക്കും. ഇതിന്റെ പലിശ 8-15% മാണെന്നതു ലോൺ എടുക്കുന്ന സമയതു ആരും തന്നെ ചിന്തിക്കാറില്ല. കിട്ടിയ സീറ്റിൽ എങ്ങനെയങ്കിലും പഠിക്കണം എന്ന ചിന്ത മാത്രമെയുണ്ടാവൂ. ജോലി കിട്ടിയാൽ ഇതൊക്കെ തിരിച്ചടക്കാം എന്നതു വെറും സ്വപ്നം മാത്രമാവുന്നതു കാത്തിരുന്നു കാണാം.

എല്ലാം നശിപ്പിച്ചതു ഒരു 50:50... for example,

ഞാൻ പഠിച്ചതു MCA ആയിരുന്നൂ. 50:50 അനുപാതം എന്ന ഒരു വിഢിയുടെ പോളിസി നിലവിൽ വന്ന ആ വർഷമാണു എനിക്കു മെറിറ്റ് സീറ്റിൽ കിട്ടിയതു. ഞാൻ ചേരുന്നതിനു മുൻപു വരെ മെറിറ്റു സീറ്റിൽ കിട്ടുന്ന വിദ്യാർത്‌ഥികൾക്ക് 4000/- വും, മാനേജ്മെന്റിൽ കിട്ടുന്ന വിദ്യാർത്‌ഥികൾക്കു 20000/- ആയിരുന്നൂ വാർഷീക ഫീസ്. ആ വിഢിയുടെ പോളിസി നിലവിൽ വന്ന വർഷം മുതൽ എല്ലാവർക്കും 36000/- ഫീസ്. പോരാത്തതിനെ ലൈബ്രറി ഫീസ് എന്നു പറഞ്ഞ് ഒരു 2000 അതികവും വർഷം.(ഇതു വാങ്ങാൻ പാടില്ലായെന്നു നിയമമുണ്ടായിരുന്നൂ. പക്ഷെ 2000 വേണ്ടി കേസിന്നു പോയാൽ ചിലപ്പോൾ ഇന്റേണൽ തോൽപ്പിച്ച് കയ്യിൽ തരും). എങ്ങനെയുണ്ട്?

എന്റെ ഭാഗ്യത്തിനു ഞാൻ ഓ.ബീ.സി എന്ന ഗണത്തിൽ വന്നതു കൊണ്ടു 18000/- മാത്രമേ ഫീസ് കൊടുക്കേണ്ടി വന്നുള്ളൂ. ഒരു മുസ്ലിം മാനേജ്മെന്റിന്റെ കോളേജായിരുന്നൂ. ഞാൻ ചേരാൻ ചെന്ന സമയതു പറഞ്ഞതു, മെറിറ്റ് സീറ്റിൽ ഇനി അവിടെ അഡ്മിറ്റൻ തരാൻ പറ്റില്ല, കാരണം 50% മുസ്ലിം കുട്ടികളെ മാനേജ്മെന്റ് സീറ്റിൽ എടുത്ത് കഴിഞ്ഞു എന്ന് (actual reason i was OBC and fees was 18000/year) . ഞാൻ പിന്നെ കേസ് കൊടുക്കും എന്നൊക്കെ പറഞ്ഞ് കേറുകയായിരുന്നൂ...

Help said...

>>>രണ്ടുള്ളവന്‍ ഒന്നു ഇല്ലാത്തവനു നല്‍കട്ടെയെന്ന യേശു വചനം അവര്‍തന്നെ മറക്കുന്നതു ശരിയാണോ? ഇവിടുത്തെ പാവപ്പെട്ടന്റെ അഹങ്കാരമല്ല ഈ അവകാശവാദം. <<<

ഈ യേശു വചനം സാശ്രയത്തില്‍ ശരിയല്ല... രണ്ടുണ്ട് കാരണം...
ഒന്നാം പ്രശ്നം.... രണ്ടുള്ളവന്‍ ഒന്നു ഇല്ലാത്തവനു നല്‍കട്ടെയെന്നാണ് ഇവിടെ പറഞ്ഞത്... മെരിറ്റില്‍ പഠിക്കുന്നവന്‍ കാശില്ലാത്തവന്‍ ആണ് എന്ന് എവിടെയും പറയുന്നില്ല...

രണ്ടാം പ്രശ്നം... യേശു പറഞ്ഞത് അനുസരിക്കേണ്ടത് ക്രിസ്ത്യാനികളുടെ കടമ തന്നെയാകും... അതും കോളേജ്‌ അധികൃതരുമായി ഒട്ടും ബന്ധമില്ല.... എന്തെന്നാല്‍ അവരല്ല ആദ്യ അമ്പത് ശതമാനത്തെ പഠിപ്പിക്കുന്നത് ... മറ്റേ അമ്പത് ശതമാനമാണ്....

ഇനി മൂന്നാമത്തെ കൂടി പ്രശ്നം ...സ്വാശ്രയ കോളേജ്‌ നടത്തേണ്ടത് ബൈബിള്‍ പ്രകാരമല്ല... ഇനി നടത്തിയാല്‍ തന്നെ ഇന്ത്യന്‍ ഭരണ ഘടന എന്ന ഒരു സാധനമുണ്ട്... അത് ലംഘിക്കരുത്... അത് പ്രകാരം ക്രോസ് സബ്സിഡി അന്യായമാണ്.... ഇത് സുപ്രീം കോടതി വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്.... ആന്റണി കരഞ്ഞാലോന്നും ഭരണ ഘടന്ന അതല്ലാതാവുകയില്ല....

ആരാന്റെ പോകറ്റില്‍ നിന്ന് പഠിപ്പിക്കാന്‍ പറയാന്‍ രാഷ്ട്രീയ കാര്‍ക്ക്‌ കഴിയും... എന്നിട്ട് കൈയ്യടി വാങ്ങിക്കലാണ് അവരുടെ ശീലം.... എന്ത് കൊണ്ട് സബ്സിഡി ഗവണ്മെന്റിനു കൊടുത്തുകൂടാ....? മെരിറ്റില്‍ വരുന്നവരെ സഹായിക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്... സഹപാഠിയുടെ മാത്രം ആണോ.... ആര് കാസ് കൊടുത്താലും കോളേജിനു ഒരു ചുക്കും ഇല്ല...

അധികം കാട് കയറുന്നില്ല....
എന്റെ അഭിപ്രായം മുമ്പ്‌ കൊടുത്തതിന്റെ ലിങ്ക് തരാം....
കുഴഞ്ഞുമറിയുന്ന സ്വാശ്രയം :
http://kpsukumaran.blogspot.com/2011/06/blog-post_30.html

അവിടെ പറയാത്ത ഒരു കാര്യം കൂടി ചേര്‍ക്കുന്നു... രണ്ടു തരം പൌരന്മാരെ സൃഷ്ടിക്കുന്ന അനീതിയാണ് 50:50. ഒരു സാങ്കല്‍പ്പിക കാര്യം കൂടി പറയാം... ഒരുത്തന്‍ മറ്റവന് കോപ്പിയടിക്കാന്‍ കൊടുത്തില്ലെങ്കില്‍ അവന്റെ ഒരു കമന്റ് ഉറപ്പായും പ്രതീക്ഷിക്കാം.... ഊ__ക്കോ മ__രേ, എന്റെ കാശു കൊണ്ട് നീ ഒണ്ടാക്കിക്കോ...? ഈ രണ്ടു പേരും ആരെയൊക്കെ പ്രതിനിധാനം ചെയ്യുന്നു എന്ന് എഴുതണ്ടല്ലോ....